Saturday, 12 October 2024

മലപ്പുറത്ത് സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പത്ത് വര്‍ഷം മുമ്പ് മരിച്ചയാൾക്ക് പിഴ അടക്കാന്‍ നോട്ടീസ്..

SHARE

പത്ത് വര്‍ഷം മുമ്പ് മരിച്ചയാളുടെ പേരില്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴ അടക്കാന്‍ നോട്ടീസ് വന്നതായി പരാതി. മലപ്പുറം പാണ്ടികശാല സ്വദേശി പള്ളിയാലില്‍ മൂസാഹാജിയാണ് പരാതിയുമായി രംഗത്ത് എത്തിയത്. ഇല്ലാത്ത വണ്ടിക്ക് മരിച്ചയാളുടെ പേരിലെത്തിയ പിഴ നോട്ടീസിൽ ഭാര്യ ഹാജറയുടെ മരണ സർട്ടിഫിക്കറ്റ് അടക്കമാണ് വയോധികന്റെ പരാതി.

കഴിഞ്ഞ ദിവസമാണ് കോട്ടക്കല്‍ പറമ്പിലങ്ങാടിയിലുള്ള ആര്‍ടിഒ ഓഫീസില്‍ നിന്ന് തപാല്‍ വഴി പിഴ അടക്കാനുള്ള നോട്ടീസ് വന്നത്. കഴിഞ്ഞ മാസം 29ാം തിയതി കോഴിക്കോട് നടക്കാവില്‍ വെച്ച് KL10 AL1858 എന്ന വാഹനത്തില്‍ മൂസാഹാജിയുടെ ഭാര്യ സീറ്റ് ബെല്‍റ്റ് ഇല്ലാതെ സഞ്ചരിച്ചു എന്നാണ് നോട്ടീസിൽ ഉള്ളത്. അഞ്ഞൂറ് രൂപ പിഴ അടയ്ക്കാനാണ് നോട്ടീസ് ലഭിച്ചത്. എന്നാൽ ക്യാമറയില്‍ പതിഞ്ഞ ഫോട്ടോ അവ്യക്തമാണ്. ഭാര്യ മരിച്ചിട്ട് 10 വർഷമായെന്നും സ്വന്തമായി വാഹനമില്ലെന്നും മൂസാഹാജി പറഞ്ഞു.

പിഴ വന്നതിനേക്കാൾ മരിച്ചുപോയ ഭാര്യയുടെ പേര് അനാവശ്യമായി കേസിലേക്ക് വലിച്ചിഴക്കേണ്ടി വന്നതിലാണ് മൂസാഹാജിക്ക് വിഷമം. ഇന്റർനെറ്റിലും മറ്റും വാഹനത്തിന്റെ നമ്പർ അടിച്ച് നോക്കുമ്പോൾ മറ്റ് വിവരമൊന്നും ലഭിക്കുന്നുമില്ലെന്ന് മൂസാഹാജി പരാതിപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് വളാഞ്ചേരി പൊലീസിനും മലപ്പുറം ആര്‍ടിഒക്കും മൂസാഹാജി പരാതി നൽകിയിട്ടുണ്ട്.





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user