ഉടമകള്‍ക്കു നോട്ടിസ് നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം
തിരുവനന്തപൂരം : ജനങ്ങള്‍ക്ക് അപകടരമായ വിധം കാടുപിടിച്ചു കിടക്കുന്ന സ്വകാര്യപുരയിടങ്ങള്‍ വൃത്തിയാക്കിയില്ലെങ്കില്‍ ഉടമകള്‍ക്കെതിരെ നടപടിയെടുക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു സര്‍
ക്കാര്‍ നിര്‍ദേശം നല്‍കി. ഇത്തരം പുരയിടങ്ങളില്‍ ഇഴജന്തുക്കളും മറ്റു മൃഗങ്ങളും വാസമുറപ്പിക്കുന്നതിനെതിരെ ഹൈക്കോടതി വിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണുതദ്ദേശ സ്ഥാപനങ്ങള്‍ക്കു സർക്കാര്‍ നിര്‍ദേശം നല്‍കിയത്.കാടുപിടിച്ചു കിടക്കുന്ന പൂരയിടങ്ങള്‍ വൃത്തിയാക്കാന്‍ ഉടമകള്‍ക്കും കൈവശക്കാര്‍ക്കും ആദ്യം നോട്ടിസ് നല്‍കണം.നിശ്ചിത സമയത്തിനു ള്ളില്‍ അവ വൃത്തിയാക്കിയില്ലെങ്കില്‍ അപകടം ഒഴിവാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍
ഇടപെടണം.പുരയിടം വൃത്തിയാക്കി,അതിനു ചെലവായ തുക നിയ
മചപ്രകാരമുള്ള പിഴയായി ഉടമകളില്‍ നിന്ന് ഈടാക്കാന്‍ കേരള പഞ്ചായത്ത് രാജ് നിയമം, കേരള മുനിസിപ്പല്‍ നിയമം എന്നിവ പ്രകാരമുള്ള അധികാരം ഉപയോഗിച്ചു തദ്ദേശ സ്ഥാപന സെക്രട്ടറി നടപടിയെടുക്ക
ണമെന്നാണു നിര്‍ദേശം. |
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.