മലയാള സിനിമയിലെ നിലവിലെ തിരക്കുള്ള സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. ആസ്വാദകരുടെ മനസിലേക്ക് സംഗീത മഴ പെയ്യിക്കാനുള്ള കഴിവ് കൊണ്ട് ഈ ചുരുങ്ങിയ കാലയളവിൽ ഒട്ടനവധി ആരാധകരെ നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട് . ഈ വർഷം ഒരുപിടി ഹിറ്റ് ചിത്രങ്ങളാണ് സുഷിൻ ശ്യാം നൽകിയത്. ഇപ്പോഴിതാ സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുക്കാനൊരുങ്ങുകയാണ് സുഷിന്‍ ശ്യാം.
അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബോഗയ്‌ന്‍വില്ലയാണ് ഈ വര്‍ഷത്തെ തന്‍റെ അവസാന ചിത്രമെന്ന് സുഷിന്‍ ശ്യാം പറഞ്ഞു.
‘ഈ വർഷത്തെ എന്റെ അവസാന ചിത്രമായിരിക്കും ബോഗയ്ൻവില്ല. ഒരു ചെറിയ ഇടവേള എടുക്കുന്നു. അടുത്ത വര്‍ഷമായിരിക്കും ഞാൻ ഇനി പണി തുടങ്ങുക. ഇത് ഏറ്റവും അടിപൊളിയായി വരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്’- സുഷിൻ പറഞ്ഞു.ചിത്രത്തിൻ്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കുസാറ്റിൽ നടന്ന പരിപാടിയിലാണ് സുഷിൻ്റെ പ്രതികരണം.പരിപാടിയിൽ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുഞ്ചാക്കോ ബോബൻ, ശ്രിന്ദ, ജ്യോതിർമയി എന്നിവരും സുഷിനൊപ്പം പങ്കെടുത്തിരുന്നു.
അമൽ നീരദ് പ്രൊഡക്ഷൻസിന്‍റെയും ഉദയ പിക്ചേഴ്‌സിന്‍റെയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് ബോഗയ്‌ന്‍വില്ല നിര്‍മിക്കുന്നത്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘ഭീഷ്‌മപര്‍വ്വം’ സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ആനന്ദ് സി ചന്ദ്രനാണ് ‘ബോഗയ്‌ന്‍വില്ല’യുടെയും ഛായാഗ്രാഹകന്‍.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V