Thursday, 17 October 2024

GST യുടെ പ്രാരംഭ കാലത്തു റദ്ദാക്കിയിരുന്ന നിയമം വീണ്ടും പ്രാബല്യത്തിൽ.കെട്ടിടo,ഭൂമി നൽകുന്ന ഉടമ വാടകയുടെ 18% വാടക GST ആയി അടക്കണം.

SHARE

പുതിയ ജിഎസ്‌ടി നിയമം പറയുന്നതെന്തെന്ന് വെച്ചാൽ ഒക്ടോബർ 10 മുതൽ, വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും വാടകയ്ക്ക് പുറമേ 18% ജിഎസ്‌ടി കൂടി അടയ്ക്കേണ്ടതായിരിക്കും. ബിൽഡിംഗ് ഉടമക്ക് ജിഎസ്‌ടി രജിസ്ട്രേഷൻ ഉണ്ടെങ്കിൽ, അദ്ദേഹം ഇൻവോയ്സ്‌ നൽകണം. അല്ലെങ്കിൽ, ബിസിനസ് ചെയ്യുന്ന വ്യക്തി റിവേഴ്സ് ചാർജ് പ്രകാരം ജിഎസ്‌ടി അടയ്ക്കണം.

വാടക കരാർ നിർബന്ധമാണ്.ഇതുവരെ വാടക കരാർ ഇല്ലെങ്കിൽ, ഉടൻ തന്നെ 500 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ വാടക കരാർ തയ്യാറാക്കുക. ബന്ധുക്കളുടെ പേരിലുള്ള സമ്മതപത്രങ്ങളും വാടക കരാറാക്കി മാറ്റണം.

വാടക കരാർ ഇല്ലെങ്കിൽ മാർക്കറ്റ് നിരക്കിലുള്ള വാടകയ്ക്ക് ജിഎസ്‌ടി അടയ്ക്കേണ്ടി വരാം. ഇത് കോമ്പോസിഷൻ സ്കീം സ്വീകരിച്ചവർക്ക് അധിക നികുതി ബാധ്യതയാകും.

ബിൽഡിംഗ് ഉടമക്ക് ജിഎസ്‌ടി രജിസ്ട്രേഷൻ ഉണ്ടെങ്കിൽ, റെഗുലർ റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് ഇൻപുട്ട് ക്രെഡിറ്റ് ക്ലെയിം ചെയ്യാം.ബിൽഡിംഗ് ഉടമക്ക് ജിഎസ്‌ടി ഇല്ലെങ്കിൽ, റിവേഴ്സ് ചാർജ് സമ്പ്രദായം അനുസരിച്ച് ജിഎസ്‌ടി വാടകക്കാരൻ തന്നെ അടയ്ക്കണം.

റിവേഴ്സ് ചാർജ് സമ്പ്രദായം എന്നാൽ ഒരു രജിസ്റ്റർ ചെയ്ത വ്യാപാരി മറ്റൊരു രജിസ്റ്റർ ചെയ്യാത്ത വ്യക്തിയിൽ നിന്ന് വാടകയ്ക്ക് എടുക്കുമ്പോൾ, ജിഎസ്‌ടി വാടകക്കാരൻ തന്നെ അടയ്ക്കണം

പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കുവാനുള്ളത് കുടുംബാംഗങ്ങൾ സൗജന്യമായി കെട്ടിടം വാടകയ്ക്ക് കൊടുത്താലും, ജിഎസ്‌ടി അടയ്ക്കേണ്ട ബാധ്യത വ്യാപാരിയുടേതായിരിക്കും. വാടക കരാർ ഇല്ലെങ്കിലും, ജിഎസ്‌ടി ബാധ്യത ഉണ്ടാകും.അതിനാൽ ഉടൻ തന്നെ വാടക കരാർ തയ്യാറാക്കി ജിഎസ്‌ടി പോർട്ടലിൽ അപ്ഡേറ്റ് ചെയ്യുക.

ഈ നിയമം ഉടമയെ എങ്ങനെ ബാധിക്കും എന്നാൽ നിങ്ങളുടെ ബിസിനസ് ചെലവുകൾ ഉയരും.നിയമം പാലിക്കാതിരുന്നാൽ പിഴയും നിയമ നടപടികളും നേരിടേണ്ടി വരാം.





 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.