ദിവസത്തില്‍ 12 മണിക്കൂർ രാത്രിയും 12 മണിക്കൂർ പകലുമാണെന്ന് എല്ലാവർക്കും അറിയാം. എന്നാല്‍ ഇന്നത്തെ ദിവസം അതിനൊരു മാറ്റമുണ്ട് .ഇന്ന് പകല്‍ കുറവും രാത്രി കൂടുതലുമാണ്. വർഷത്തിലെ ഏറ്റവും കുറഞ്ഞ പകലും ഏറ്റവും ദൈർഘ്യമേറിയ രാത്രിയും അടയാളപ്പെടുത്തുന്ന ഈ ദിവസത്തെ "വിൻ്റർ സോളിസ്റ്റിസ്" എന്നാണ് അറിയപ്പെടുന്നത്. ഭൂമിയുടെ ധ്രുവങ്ങളിലൊന്ന് സൂര്യനില്‍ നിന്ന് അകലെയായിരിക്കുമ്പോൾ വടക്കൻ അർദ്ധഗോള പ്രദേശങ്ങളില്‍ ചെറിയ പകലും ദൈർഘ്യമേറിയ രാത്രിയും സംഭവിക്കാറുണ്ട്.സൂര്യനെ ചുറ്റുന്ന ഭൂമിയുടെ ഭ്രമണപഥത്തിലെ രണ്ട് ബിന്ദുക്കളെയാണ് സോളിസ്റ്റിസുകള്‍ എന്ന് വിളിക്കുന്നത്. ഇതിന്റെ ഫലമായി ഏറ്റവും കുറഞ്ഞ പകല്‍ ഉണ്ടാകും. വർഷത്തില്‍ രണ്ടുതവണ ഇത് സംഭവിക്കുന്നു. എല്ലാ വർഷവും ഡിസംബർ 19നും 23നും ഇടയിലാണ് ഇത് സംഭവിക്കുന്നത്. ഈ ദിനത്തില്‍ സൂര്യനില്‍ നിന്ന് ഭൂമിയിലേക്കുള്ള ദൂരം വളരെ കൂടുതലായിരിക്കും. ചന്ദ്ര പ്രകാശം ഭൂമിയില്‍ വളരെ നേരം നിലനില്‍ക്കുന്നതായിരിക്കും. ഈ ദിവസത്തില്‍ ഭൂമി 23.4 ഡിഗ്രി ചെരിഞ്ഞ നിലയിലായിരിക്കും. എട്ട് മണിക്കൂര്‍ പകലാകുമാകുമ്പോള്‍ രാത്രി 16 മണിക്കൂർ നീണ്ടുനില്‍ക്കും.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക