Thursday, 5 December 2024

മീൻ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ; ഇനി കേടായ മത്സ്യം ഒരിക്കലും വാങ്ങേണ്ടി വരില്ല.

SHARE

ഭൂരിപക്ഷം മലയാളികള്‍ക്കും ഊണിനൊപ്പം മീൻകറി നിർബന്ധമാണ്. എന്നാല്‍, ഇക്കാലത്ത് ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് മത്സ്യങ്ങളിലെ മായവും കേടായ മത്സ്യങ്ങളും. മാർക്കറ്റുകളില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന മത്സ്യം ഒറ്റനോട്ടത്തില്‍ പഴകിയതാണോ എന്നും രാസവസ്തുക്കള്‍ ചേർത്തവയാണോ എന്നും തിരിച്ചറിയാനാകില്ല. അതുകൊണ്ടു തന്നെ വാങ്ങി വീട്ടിലെത്തി കറിവെച്ചതിന് ശേഷം മാത്രമാകും മത്സ്യം കേടായിരുന്നു എന്ന് തിരിച്ചറിയുക. എന്നാല്‍, ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാർക്കറ്റില്‍ നിന്നും മത്സ്യം വാങ്ങുമ്ബോള്‍ നിങ്ങള്‍ക്ക് അബദ്ധം പറ്റില്ല. ഒറ്റനോട്ടത്തില്‍ അല്ലെങ്കില്‍ ചെറുതായൊന്ന് തൊട്ടുനോക്കുമ്പോള്‍ തന്നെ പഴകിയ മത്സ്യത്തെ തിരിച്ചറിയാൻ സാധിക്കും. വിരല്‍കൊണ്ട് അമർത്തി നോക്കുക. നല്ലതാണെങ്കില്‍ ദൃഢമായിരിക്കും. ചീഞ്ഞതാണെങ്കില്‍ മാംസം തൊടുമ്പോള്‍ കുഴിഞ്ഞുപോകും. പുതിയ മത്സ്യങ്ങളുടെ ചെകിള തിളക്കമുള്ളതും ചുവന്നതുമായിരിക്കും. പഴകിയ മത്സ്യത്തില്‍ ഇത് തവിട്ട് അല്ലെങ്കില്‍ മങ്ങിയ നിറമായിരിക്കും. കറുപ്പ് നിറമാണെങ്കില്‍ ഒരുപാട് പഴയതാണെന്ന് മനസിലാക്കാം. ഫ്രഷ് മത്സ്യത്തിന്റെ കണ്ണിന് നല്ല തിളക്കമുണ്ടാകും.മീനിന്റെ കണ്ണിന് നിറവ്യത്യാസമുണ്ടെങ്കില്‍ അത് പഴകിയതായിരിക്കും. ഫോർമാലിനും മറ്റും ചേർത്തതാണെങ്കില്‍ മത്സ്യത്തിന്റെ സ്വാഭാവിക മണം ഉണ്ടാകില്ല. സംസ്ഥാനത്ത് നിന്ന് നിരവധി തവണ പഴകിയ മത്സ്യങ്ങള്‍ പിടികൂടിയിട്ടുണ്ട്. ഇത്തരത്തില്‍ മത്സ്യങ്ങളില്‍ മായം ചേർക്കുന്നതോ അല്ലെങ്കില്‍ പഴകിയതോ വില്‍ക്കുന്നുണ്ടെങ്കില്‍ അത് പരാതിപ്പെടാനുള്ള സംവിധാനവും നമുക്കുണ്ട്. 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച്‌ നിങ്ങള്‍ക്ക് പരാതി അറിയിക്കാൻ സാധിക്കും.









ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user