കൊച്ചി : ഇത്തവണത്തെ പൂജാ ബമ്പർ ഭാഗ്യക്കുറി ഫലം വന്നപ്പോള്‍ തൃപ്രയാറിലെ മണക്കാട് വീട് 'ഭാഗ്യക്കൊട്ടാരം' ആയി മാറുകയാണ്. പൂജാ ബമ്പറിലെ രണ്ടാം സമ്മാനമായ ഒരുകോടി രൂപ നേടിയവരില്‍ ഒരാള്‍ തൃപ്രയാര്‍ മേല്‍തൃക്കോവില്‍ ക്ഷേത്രത്തിന് സമീപം മണക്കാട് ചന്ദ്രനാണ്. എന്നാല്‍ ഇവിടെയല്ല കൗതുകം ഇരിക്കുന്നത്. എട്ടുവര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ചന്ദ്രനെ തേടി ഭാഗ്യം എത്തുന്നത്. എട്ടുവര്‍ഷം മുമ്ബ് മണ്‍സൂര്‍ ബമ്പറിലെ ഒന്നാംസമ്മാനമായ മൂന്ന് കോടി രൂപ ചന്ദ്രന് ലഭിച്ചിരുന്നു. അന്ന് ഭാഗ്യക്കുറി വില്‍പ്പനയുണ്ടായിരുന്ന ചന്ദ്രന്റെ കൈയ്യില്‍ വില്‍ക്കാതെ ബാക്കിവന്ന ടിക്കറ്റാണ് ഭാഗ്യം വന്നത്. ഇത്തവണ വില്‍പ്പനക്കാരനായ ജോണിയില്‍ നിന്ന് വാങ്ങിയ ടിക്കറ്റിനാണ് ഭാഗ്യം ലഭിച്ചത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക