Monday, 2 December 2024

നെടുമ്പാശേരിയില്‍ വൻ പക്ഷിവേട്ട; വേഴാമ്പല്‍ അടക്കം 14 പക്ഷികള്‍.

SHARE


നെടുമ്പാശേരി വിമാനത്താവളത്തില്‍ വൻ പക്ഷിവേട്ട. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. വിദേശത്ത് നിന്ന് എത്തിയ യാത്രക്കാരുടെ പെരുമാറ്റത്തില്‍ സംശയം തോന്നി ബാഗുകള്‍ പരിശോധിച്ചപ്പോള്‍ പക്ഷികളെ പിടികൂടുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് ഓഫീസർമാരാണ് പരിശോധന നടത്തിയത്. തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നീ യാത്രക്കാരുടെ ബാഗുകള്‍ പരിശോധിക്കാൻ എടുത്തപ്പോള്‍ ബാഗിനുള്ളില്‍ നിന്ന് ചിറകടി ശബ്ദം കേള്‍ക്കുകയായിരുന്നു. ഉടൻ തന്നെ തുറന്നുനോക്കി. ഇതോടെ അപൂർവയിനത്തില്‍പ്പെട്ട നിരവധി പക്ഷികളെയാണ് ബാഗില്‍ നിന്ന് ലഭിച്ചത്. വേഴാമ്പലുകള്‍ ഉള്‍പ്പടെ ഇതിലുണ്ടായിരുന്നു. രണ്ട് ലക്ഷം രൂപ വരെ വിലമതിപ്പുള്ള പക്ഷികളാണ് ഇക്കൂട്ടത്തിലുള്ളത്. 14 പക്ഷികളെയും രക്ഷപ്പെടുത്തിയതായി കസ്റ്റംസ് അറിയിച്ചു. പക്ഷികളെയും പ്രതികളെയും കസ്റ്റഡിയിലെടുത്ത കസ്റ്റംസ് വിദഗ്ധ പരിശോധനകള്‍ക്കും തുടർനടപടികള്‍ക്കുമായി വനംവകുപ്പിന് കൈമാറി. കൊച്ചി കസ്റ്റംസും വനംവകുപ്പും ചേർന്ന് കേസിന്റെ തുടർ അന്വേഷണം നടത്തും.








ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user