വെച്ചൂച്ചിറ: വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിയെ വശീകരിച്ച ശേഷം, വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ യുവാവിനെ വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലമുള ചാത്തൻതറ കുറുമ്പൻമൂഴി പുല്ലുപാറക്കൽ വീട്ടിൽ ജിത്തു പ്രകാശ് (19) ആണ് പൊലീസിന്റെ പിടിയിലായത്. 2024 സെപ്റ്റംബർ 22 ന് പകൽ 10 മണിയോടെയാണ് കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയിൽ വച്ച് ആദ്യം ഇയാൾ പീഡിപ്പിച്ചത്. പിന്നീട് ഒക്ടോബറിലെ ഒരു ദിവസവും ബലാത്സംഗത്തിന് വിധേയയാക്കി. തുടർന്ന് പെൺകുട്ടി ഗർഭിണിയായി. ഇന്നലെയാണ് വെച്ചൂച്ചിറ പൊലീസിന് വിവരം ലഭിച്ചത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.