Tuesday, 28 January 2025

പെയിന്റ് ഡബ്ബയിൽ കഞ്ചാവ് കടത്തിയ യുവാവ് അറസ്റ്റിൽ

SHARE



തൃശ്ശൂർ: പശ്ചിമ ബംഗാളിൽ നിന്ന് കേരളത്തിലേക്ക് പെയിന്റ് ഡബ്ബയിൽ കഞ്ചാവ് കടത്തിയ യുവാവ് അറസ്റ്റിൽ. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി കമൽകുമാർ മണ്ഡൽ ആണ് അറസ്റ്റിലായത്. സംശയം തോന്നിയ കമൽ കുമാറിൻ്റെ കൈവശമുണ്ടായിരുന്ന രണ്ട് ഡബ്ബകൾ പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ കഞ്ചാവാണെന്ന് കണ്ടെത്തുകയായിരുന്നു. ഷാലിമാർ തിരുവനന്തപുരം ട്രെയിനിലാണ് കമൽകുമാർ കേരളത്തിലെത്തിയത്. സംശയത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇന്റലിജൻസും ആർപിഎഫ് ക്രൈം ഇന്റലിജൻസ് തൃശ്ശൂർ റെയിൽവേ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.  

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user