Wednesday, 22 January 2025

വിവാഹത്തിന് മിനിറ്റുകൾക്ക് മുമ്പ് 3.5 ലക്ഷം രൂപയുടെ സ്വർണവുമായി വധു മുങ്ങി

SHARE



ലഖ്നൗ: വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് മൂന്നരലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളുമായി വധു മുങ്ങിയതായി പരാതി. ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലെ സാൻഡിയിലാണ് സംഭവം. നവാബ്ഗഞ്ച് നിവാസിയായ നീരജ് ഗുപ്തയുടെ വധുവാണ് മുങ്ങിയത്. കോടതിയിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി വധു മുങ്ങിയതറിയുന്നത്. പരിശോധനയിൽ 3.5 ലക്ഷം രൂപയുടെ ആഭരണങ്ങളുമായി രക്ഷപ്പെട്ടുവെന്നാണ് വിവരം. ഗുപ്തയുടെ കുടുംബം നൽകിയ സ്വർണവുമായാണ് വധു മുങ്ങിയതെന്നും വരന്റെ കുടുംബം ആരോപിച്ചു. 

പ്രമോദ് എന്ന 'ബാബ' എന്നയാളാണ് വിവാഹാലോചന കൊണ്ടുവന്നത്. ഇരുവരും പരിചയപ്പെട്ട് ഒരു മാസത്തിനുശേഷം വിവാഹം കഴിക്കാൻ സമ്മതിക്കുകയും തൻ്റെ തീരുമാനം 'ബാബ'യെ അറിയിക്കുകയും ചെയ്തു. ഒരു ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ഗുപ്തയും കുടുംബവും വധുവിന് 3.5 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ സമ്മാനിച്ചു. തുടർന്ന് ദമ്പതികളും കുടുംബവും ബാബയും കോടതിയിൽ വിവാഹം രജിസ്റ്റർ ചെയ്യാനായി തീരുമാനിച്ചു. മജിസ്‌ട്രേറ്റിൻ്റെ ഓഫീസിൽ, യുവതിയും ഗുപ്തയും ഫോട്ടോകൾ എടുത്തു. വിവാഹം രജിസ്റ്റർ ചെയ്യുന്നതിനുള്ള പേപ്പറിൽ ഒപ്പിടുന്നതിന് തൊട്ടുമുമ്പ്, സ്ത്രീയും 'ബാബയും' അപ്രത്യക്ഷനായി. വധുവിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാക്കിയ വീട്ടുകാർ സിറ്റി കോട്വാലി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user