പത്തനാപുരം: വീടിനു സമീപത്തെ റബർ തോട്ടത്തിൽ കെട്ടിയിരുന്ന പശുവിനെ പുലി കടിച്ചുകൊന്നു. പാലവിള പുത്തൻ വീട്ടിൽ ബിജുവിന്റെ പശുവിനെയാണ് പുലി പിടിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. റബർ തോട്ടത്തിൽ കെട്ടിയിട്ടിരുന്ന പശുവിനെ കൊന്നിട്ടനിലയിലാണ് വീട്ടുകാർ കണ്ടത്. മാസങ്ങൾക്കു മുൻപ് ബിജുവിന്റെ കിടാവിനെയും പുലി പിടിച്ചിരുന്നു. പ്രദേശത്ത് കാലങ്ങളായി പുലിയുടെ ശല്യം വർധിച്ചുവരികയാണ്. വളർത്തു നായ്ക്കളെയും ആട്, പശു ഉൾപ്പെടെ ഉള്ളവയെയും പുലി പിടികൂടി ഭക്ഷണമാക്കിയിട്ടുണ്ട്. പത്തനാപുരം ഉൾപ്പെടെയുള്ള നഗരപ്രദേശത്തും പുലിയുടെ സാന്നിധ്യം നാട്ടുകാരിൽ ഭീതി വളർത്തുകയാണ്. നഗരപ്രദേശത്തും ജനവാസ മേഖലയിലും ഉൾപ്പെടെ പുലിയെ കണ്ടെത്തിയെങ്കിലും വനം വകുപ്പ് സംഭവത്തിൽ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം വ്യാപകമാണ്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക