Thursday, 23 January 2025

കെഎസ്ആർടിസി ബസും മിനിലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് പരിക്കേറ്റു.

SHARE



കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി കൈതപ്പൊയിൽ കെഎസ്ആർടിസി ബസും മിനിലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. കോഴിക്കോട് ഭാ​ഗത്തേക്ക് പോകുകയായിരുന്ന മിനിലോറിക്ക് പിന്നിൽ ആദ്യം കെഎസ് ആർടിസി ബസാണിടിച്ചത്. ഇടിയുടെ ആ​ഘാതത്തിൽ മിനി ലോറി തൊട്ടുമുന്നിലുണ്ടായിരുന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന രണ്ട് പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. മാനന്തവാടി സ്വദേശിയായ ശ്രീധരൻ, മാലോർ സ്വദേശി ആയിഷാ ബീവി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് നിസ്സാരമാണ്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം ഡിസ്ചാർജ് ചെയ്തു. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user