Thursday, 23 January 2025

ആൾപാർപ്പില്ലാത്ത വീട്ടിൽ ചാരായം വാറ്റുന്നതിനിടെ രണ്ട് പേർ എക്സൈസ് പിടിയിൽ

SHARE



തലശ്ശേരി: കീഴത്തൂരിൽ വീടിനുള്ളിൽ ചാരായം വാറ്റിയ രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കീഴത്തൂർ സ്വദേശികളായ ബിജു.സി.എൻ (46 വയസ്), സന്തോഷ്.സി (48 വയസ്) എന്നിവരാണ് അറസ്റ്റിലായത്. 10 ലിറ്റർ ചാരായവും, 100 ലിറ്റർ കോടയും, വാറ്റുപകരണങ്ങളും ഇവിടെ നിന്നും കണ്ടെടുത്തു. 

പിണറായി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രമോദ്.കെ.പി യുടെ നേതൃത്വത്തിൽ നടന്ന റെയ്‌ഡിലാണ് കേസ് കണ്ടെത്തിയത്. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) രമേശൻ.എം, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്) വിനോദ് കുമാർ.എം.സി, ജിനേഷ് നരിക്കോടൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ഉമേഷ്.കെ, നിവിൻ.കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബിനീഷ്.കെ എന്നിവരും പങ്കെടുത്തു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user