കണ്ണൂർ: ജില്ലയിലെ പ്രധാന കടലോര വിനോദ സഞ്ചാര കേന്ദ്രമായ
പയ്യാന്പലത്ത് ഇപ്പോൾ വീശുന്നത് ദുർഗന്ധത്തിന്റെ കാറ്റാണ്. കാറ്റടിക്കുന്പോൾ അറിയാം പയ്യാന്പലത്തെ മാലിന്യത്തിന്റെ തോത്. നടപ്പാതയിലൂടെ നടക്കുമ്പോൾ കാണുന്ന കാഴ്ച ദയനീയമാണ്. മാലിന്യക്കൂമ്പാരങ്ങൾ കൊത്തി വലിക്കുന്ന പക്ഷികൾ, അലഞ്ഞു തിരിയുന്ന തെരുവു നായ്ക്കൾ, പ്ലാസ്റ്റിക്ക് കുപ്പികളുടെ കൂന്പാരം എന്നിങ്ങനെ പോകുകയാണ് കാഴ്ചകൾ. സമീപത്തെ കടകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നവർ അവശിഷ്ടങ്ങൾ കടൽതീരത്തും കടലിലും വലിച്ചെറിയുന്നതും പതിവാണ്. ബീച്ചിന്റെ നടപ്പാതയിൽ തെരുവുവിളക്കുകളിൽ ചിലത് തകർന്നു കിടക്കുകയാണ്. ചിലത് പ്രകാശിക്കുന്നുമില്ല. ഇരിപ്പിടങ്ങളുടെ സമീപത്ത് മാലിന്യം ശേഖരിക്കാനുള്ള സംവിധാനങ്ങളുമില്ലാത്തതിനാൽ ഇവിടിരുന്ന ഭക്ഷണം കഴിക്കുന്നവർ അവശിഷ്ടങ്ങൾ ഇവിടെ തന്നെ അലക്ഷ്യമായി വലിച്ചറിയുകയാണ്. ഇത് തിന്നാനെത്തുന്ന തെരുവു നായ്ക്കൾ സന്ദർശകർക്ക് ഭീഷണിയും ഉയർത്തുന്നുണ്ട്. പാർക്കിലും രക്ഷയില്ല ! 20 രൂപ ടിക്കറ്റ് നിരക്കിൽ പ്രവേശനമുള്ള ബീച്ചിനോടനുബന്ധിച്ചുള്ള പാർക്കിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. വൃത്തിഹീനമായ അന്തരീക്ഷമാണ് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. കുട്ടികൾക്ക് കളിക്കാനുള്ള ഉപകരണങ്ങളുടെയും ഇരിപ്പിടങ്ങളുടെയും അവസ്ഥ ദയനീയമാണ്. പാർക്കിന്റെ പരിസരങ്ങളിൽ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് അസഹനീയമായ ദുർഗന്ധമാണ് സൃഷ്ടിക്കുന്നത്. ബീച്ചിന്റെയും പാർക്കിന്റെയും ശോചനീയാവസ്ഥ പരിഹരിക്കാൻ അധികൃതർ തയാറാകണമെന്നാണ് സഞ്ചാരികളുടെ ആവശ്യം.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക