ഇടുക്കി: ചൊക്രമുടിയിൽ കൈയേറിയ 13.79 ഏക്കർ ഭൂമി തിരിച്ചുപിടിച്ചതായി റവന്യൂ വകുപ്പ്. ജ്ഞാനദാസ്, കറുപ്പു സ്വാമി, ഗുരുസ്വാമി, മണിവേൽ എന്നിവരുടെ പേരുകളിൽ അനുവദിച്ച പട്ടയമാണ് റവന്യൂ വകുപ്പ് റദ്ദാക്കിയത്. ഈ നാലുപേരുടെയും പട്ടയ രേഖകളില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചത്. 1971 ന് മുമ്പ് തന്നെ ഈ പട്ടയ ഭൂമി അന്യാധീനപ്പെട്ടിരുന്നു. മറ്റെവിടെയോ അനുവദിച്ച പട്ടയത്തിന്റെ മറവിൽ കൈയേറ്റം നടന്നുവെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കൈയേറ്റത്തിനു കൂട്ടു നിന്ന നാല് റവന്യൂ ഉദ്യോഗസ്ഥരെ സസ്പെന്‍ഡു ചെയ്തു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക