വിമാനത്താവളത്തിലൂടെയുള്ള സ്വർണകടത്തിന് ഒരു സംസ്ഥാന പ്രോട്ടോകോൾ ഓഫീസറുടെ സഹായം നടിക്ക് ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷണ ഏജൻസി സംശയിക്കുന്നു. സുരക്ഷാ പരിശോധന മറികടക്കാൻ ഈ ബന്ധം ഉപയോഗിച്ചുവെന്നാണ് വിലയിരുത്തൽ. എന്നാൽ ഈ ഉദ്യോഗസ്ഥന് നടിയുടെ സ്വർണക്കടത്തിനെ സംബന്ധിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ലെന്നും ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർക്കും മുതിർന്ന ബ്യൂറോക്രാറ്റുകൾക്കും ലഭിക്കുന്നതിന് സമാനമായ പരിഗണനയും പൊലീസ് സുരക്ഷാ അകമ്പടിയുമാണ് രന്യക്കും വിമാനത്താവളത്തിൽ ലഭിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രന്യയുടെ ഭർത്താവിനെയും അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തു. കൂടുതലാളുകൾക്ക് സ്വർണക്കടത്തുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. രന്യ റാവുവിന്റെ രണ്ടാനച്ഛനും സംസ്ഥാന പൊലീസ് ഹൗസിങ് കോർപറേഷൻ ഡിജിപിയുമായ രാമചന്ദ്ര റാവുവിന് ഈ സംഭവത്തിൽ പങ്കുണ്ടോ എന്നും അന്വേഷണം സംഘം പരിശോധിച്ചുവരികയാണ്.
ഒട്ടേറെ കന്നഡ, തമിഴ് സിനിമകളിൽ രന്യ റാവു അഭിനയിച്ചിട്ടുണ്ട്. സുദീപിനൊപ്പം ‘മാണിക്യ’, ഗണേശിനൊപ്പം ‘പതാകി’, വിക്രം പ്രഭുവിനൊപ്പം ‘വാഗ’ തുടങ്ങിയ രന്യ അഭിനയിച്ച സിനിമകളാണ്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V