പറവൂർ: എറണാകുളം ജില്ലാ വ്യവസായ കേന്ദ്രവും പറവൂർ താലൂക്ക് വ്യവസായ ഓഫീസും ചേർന്ന് സംരംഭകർക്കായി നാളെ രാവിലെ 10.30ന് പിഡബ്ള്യുഡി റസ്റ്റ് ഹൗസ് ഹാളിൽ ബാങ്കേഴ്സ് മീറ്റ് - ലോൺമേള സംഘടിപ്പിക്കും. നഗരസഭാധ്യക്ഷ ബീന ശശിധരൻ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികൾ, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ, താലൂക്കിലെ വിവിധ ബാങ്ക് പ്രതിനിധികൾ, കെഎഫ്സി , സിഡ്ബി പ്രതിനിധികളും പങ്കെടുക്കും. സംരംഭകർക്ക് വിവിധ ബാങ്ക് പ്രതിനിധികളോട് നേരിട്ട് സംവദിക്കാനും ലോൺ അപേക്ഷകൾ സമർപ്പിക്കാനും അവസരമുണ്ടായിരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിവരങ്ങൾക്ക് പറവൂർ താലൂക്ക് വ്യവസായ ഓഫീസുമായി ബന്ധപ്പെടണം.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക