Saturday, 15 March 2025

ലഹരിക്കടത്തിന് തടയിടാൻ വഴി: തപാൽ വഴി അയയ്ക്കുന്ന മരുന്നുകളുടെ പാക്കേജിന് പ്രത്യേക ക്യുആർ കോഡ്

SHARE



ലഹരിക്കടത്തിന് തടയിടാനായി ഓൺലൈൻ ഡെലിവറി ആപ്പിലൂടെയും തപാൽ വഴിയും അയയ്ക്കുന്ന മരുന്നുകളുടെ പാക്കേജിന് പ്രത്യേക ക്യുആർ കോഡ് ഏർപ്പെടുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.

മരുന്ന് നിർമ്മാതാക്കൾക്ക് പ്രത്യേകം ക്യുആർ കോഡ് ഏർപ്പെടുത്തി ഈ ക്യു ആർ കോഡ് മരുന്ന് പാക്കേജുകളിൽ പതിപ്പിക്കാനാണ് നിർദ്ദേശം നൽകുക. മരുന്ന് വ്യാപാരത്തിന്റെ മറവിൽ നടക്കുന്ന ലഹരിക്കടത്ത് തടയുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം.

ഇത്തരം പാക്കേജുകൾ ട്രാക്ക് ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമായി പോർട്ടൽ തുടങ്ങാനും കേന്ദ്രം തീരുമാനിച്ചു. വ്യാജ മരുന്നുകളുടെ വില്‍പ്പന തടയുന്നതിന്‍റെ ഭാഗമായി മരുന്നുകളുടെ പാക്കറ്റുകളില്‍ ബാര്‍ കോഡുകളോ ക്യു ആര്‍ കോഡുകളോ പതിപ്പിക്കണമെന്ന് മരുന്ന് നിര്‍മ്മാതാക്കള്‍ക്ക് കേന്ദ്ര സർക്കാർ നേരത്തെ തന്നെ നിർദ്ദേശം നൽിയിരുന്നു.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന 300 ബ്രാന്‍ഡുകളുടെ മരുന്നുകളിലാണ് ആദ്യഘട്ടത്തില്‍ QR അല്ലെങ്കില്‍ ബാര്‍കോഡ് പതിക്കുകാൻ നിർദ്ദേശം നൽകിയിരുന്നത്.

ഇതിന് പിന്നാലെയാണ് ലഹരിക്കടത്തിന് തടയിടാനായി ഓൺലൈൻ ഡെലിവറി ആപ്പിലൂടെയും തപാൽ വഴിയും അയയ്ക്കുന്ന മരുന്നുകളുടെ പാക്കേജിന് പ്രത്യേക ക്യുആർ കോഡ് ഏർപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user