അഞ്ചല്‍: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന ദമ്പതികള്‍ അറസ്റ്റില്‍. പത്തനാപുരം കലഞ്ഞൂര്‍ ഷഹനാസ് പാര്‍ക്കില്‍ വിനീഷ് ജസ്റ്റിന്, ഭാര്യ ലിനു എന്നിവരെയാണ് അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ അഞ്ചല്‍ സ്വദേശി ടോണി സജി ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. 2022 ലാണ് അഞ്ചല്‍ പോലീസ് തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. അഞ്ചല്‍ സര്‍വീസ് സഹകരണ ബാങ്കിന് സമീപം ഏദന്‍സ് പാര്‍ക്ക് ഗ്ലോബല്‍ എന്ന സ്ഥാപനത്തിന്റെ പേരിലാണ് അരക്കോടിയിലധികം രൂപയുടെ തട്ടിപ്പ് മൂവര്‍ സംഘം നടത്തിയത്. വലിയ സൗകര്യങ്ങളോട് കൂടിയ ഓഫീസ് ആരംഭിച്ച് പതിനൊന്നോളം ജീവനക്കാരെ വ്യാജപ്പേരില്‍ നിയമിച്ച് സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്.
ഇവരുടെ പരസ്യം കണ്ട് എത്തിയവരില്‍ ചിലരെ ഇവര്‍ വിദേശത്തേക്ക് അയയ്ക്കുകയും ചെയ്തു. ഇതിലൂടെ വിശ്വാസം ആര്‍ജിച്ച കൂടുതല്‍ ആളുകള്‍ കേരളത്തിലെ വിവിധ ജില്ലകള്‍ക്ക് പുറമെ തമിഴ്നാട്ടില്‍ നിന്നുമടക്കം ജോലിക്കായി സ്ഥാപനത്തെ സമീപിച്ചു. എന്നാല്‍ പിന്നീട് ഇവര്‍ വിദേശത്തേക്ക് അയച്ച പലര്‍ക്കും ജോലി കിട്ടിയില്ല. മാത്രമല്ല ലഭിച്ചവര്‍ക്ക് ആകട്ടെ പറഞ്ഞ ജോലിയോ ശമ്പളമോ താമസ സൗകര്യമോ ഇല്ലാതെ കുടുങ്ങി കിടന്നു. ഇതില്‍ ചിലര്‍ സന്നദ്ധ സംഘടനയുടെ സഹായത്തോടെ നാട്ടില്‍ എത്തിയതോടെയാണ് വലിയ തട്ടിപ്പ് പുറത്തറിയുന്നത്. അപ്പോഴേക്കും പ്രതികള്‍ ലക്ഷങ്ങള്‍ പലരില്‍ നിന്ന് തട്ടിപ്പ് നടത്തുകയും സ്ഥലം വിടുകയും ചെയ്തിരുന്നു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക