പെരുമ്പാവൂര്‍: മേയ്ക്കപ്പാലയില്‍ ബൈക്ക് യാത്രികന് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ഇന്ന് പുലര്‍ച്ചെ ആറോടെയാണ് സംഭവം. രാവിലെ ജോലിക്ക് പോയ ബൈക്ക് യാത്രികന് നേരെയാണ് ആക്രമണം ഉണ്ടായത്. 17ഓളം ആനകള്‍ സംഘത്തിലുണ്ടായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. പിന്നാലെ ആനക്കൂട്ടം ബൈക്ക് തകര്‍ത്തു. വനംവകുപ്പ് സംഘത്തിന്റെ ജീപ്പിന് നേരെയും ആക്രമണം ഉണ്ടായി. പിന്നീട് സംഘത്തിലുണ്ടായിരുന്ന കുട്ടിയാന കിണറ്റില്‍വീണു. വനംവകുപ്പ് സംഘം കിണറിടിച്ചാണ് ആനയെ രക്ഷപെടുത്തിയത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക