ദുബായി: മോശം കാലാവസ്ഥയെ തുടർന്ന് തിരുവനന്തപുരം - ബഹറൈൻ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ദമാമിൽ ഇറക്കി. ഇന്നലെ ദമാമിൽ ഇറക്കിയ വിമാനം 24 മണിക്കൂർ കഴിഞ്ഞെ പുറപ്പെടുകയുള്ളൂ എന്ന് അറിയിച്ചതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു. ഭക്ഷണവും താമസ സൗകര്യവും അധികൃതർ നൽകിയില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. അതേസമയം ഇന്ന് രാവിലെ വിമാനം പുറപ്പെടുമെന്ന് അധികൃതർ പറഞ്ഞു. ഉച്ചയോടെ വിമാനം ബഹറിനിലെത്തേണ്ടതായിരുന്നു. എന്നാൽ കാലാവസ്ഥ മോശമായതിനാൽ ദമാമിൽ ഇറക്കുകയായിരുന്നു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക