ആമസോൺ, മെറ്റ, ടിക് ടോക്ക് തുടങ്ങിയ മുൻനിര കമ്പനികളുമായുള്ള അഭിമുഖങ്ങളിൽ തട്ടിപ്പ് നടത്താൻ ഉദ്യോഗാർത്ഥികളെ സഹായിക്കുന്നതിനായി രൂപകൽപ്പന ചെയ്ത എഐ സംവിധാനം സൃഷ്ടിച്ചതിന് കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തു. എന്നാൽ, പിന്നീട് കാര്യങ്ങൾ എത്തിയത് ആകട്ടെ നാടകീയമായ ഒരു വഴിത്തിരിവിലും. വിദ്യാർത്ഥിയുടെ ഈ ആശയത്തിന് 45 കോടി രൂപയുടെ ധനസഹായമാണ് ഇപ്പോൾ വിവിധ ടെക്നിക്കൽ കമ്പനികളിൽ നിന്നുമായി ലഭിക്കുന്നത്.
21 വയസ്സുള്ള ചങ്കിൻ ലീ എന്ന വിദ്യാർത്ഥിയാണ് ഇത്തരത്തിൽ ഒരു എഐ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്. സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർക്ക് അഭിമുഖങ്ങളിൽ രഹസ്യമായി ഉത്തരങ്ങൾ നൽകി സഹായിക്കുന്ന ഈ ആപ്ലിക്കേഷൻ "ഇന്റർവ്യൂ കോഡർ" എന്ന പേരിലാണ് പുറത്തിറക്കിയത്. ആപ്ലിക്കേഷൻ വികസിപ്പിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിഞ്ഞതോടെയാണ് ചങ്കിൻ ലീ യെ കോളേജ് അധികൃതർ സസ്പെൻഡ് ചെയ്തത്.
എന്നാൽ അപ്രതീക്ഷിതമായ ഒരു വഴിത്തിരിവിൽ ചങ്കിൻ ലീയുടെ ആപ്ലിക്കേഷൻ സാങ്കേതിക ലോകത്ത് ശ്രദ്ധ നേടുകയും മികച്ച ഫണ്ടിംഗ് നേടിയെടുക്കുകയും ചെയ്തു. തൻ്റെ ആശയത്തെ കൂടുതൽ വികസിപ്പിക്കുന്നതിനായി ലീയ്ക്ക് 45 കോടി രൂപയുടെ ധനസഹായമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. "ഇന്റർവ്യൂ കോഡർ" എന്ന പേരുമാറ്റി "ക്ലൂലി" എന്ന് ആപ്ലിക്കേഷൻ പുനർനാമകരണം ചെയ്തു കഴിഞ്ഞു.
ഇൻറർവ്യൂ സമയത്ത് ഓഡിയോ കേട്ടും അഭിമുഖം നടത്തുന്നയാളുടെ സ്‌ക്രീൻ കണ്ടും യൂസർമാരെ സഹായിക്കുന്ന രീതിയിലാണ് ഈ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഈ സംരംഭം ഇപ്പോൾതന്നെ എഴുപതിനായിരത്തിലധികം ഉപയോക്താക്കളെ സ്വന്തമാക്കി കഴിഞ്ഞു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക