Monday, 28 April 2025

യെമനിൽ അമേരിക്കയുടെ വ്യോമാക്രമണം; 68 പേർ കൊല്ലപ്പെട്ടു

SHARE



യെമനിൽ അമേരിക്കയുടെ വ്യോമാക്രമണം. 68 പേർ കൊല്ലപ്പെട്ടു. ആഫ്രിക്കൻ കുടിയേറ്റക്കാരാണ് കൊല്ലപ്പെട്ടത്. 47 പേർക്ക് പരുക്കേറ്റതായി വിവരം. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സാദാ പ്രവിശ്യയിലെ തടങ്കൽ കേന്ദ്രത്തിന് നേരെ ആയിരുന്നു ആക്രമണം. ആക്രമണത്തിൽ അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.

സൗദി അറേബ്യയിൽ ജോലി കണ്ടെത്തുന്നതിനായി യെമനിലൂടെ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആഫ്രിക്കൻ കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുത്തത്. ഏകദേശം 100 പേരെയാണ് സാദാ പ്രവിശ്യയിലെ തടങ്കൽ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്നത്. ആക്രമണത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ട 16 തടവുകാരെ ഹൂത്തികൾ വെടിവച്ചു കൊന്നു. അതേസമയം വിമതരെ ലക്ഷ്യമിട്ടുള്ള “ഓപ്പറേഷൻ റഫ്‌റൈഡറി”ൽ നൂറുകണക്കിന് ഹൂത്തി നേതാക്കളെ വധിച്ചതായി യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user