Wednesday, 23 April 2025

ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് യുവാവ്; ഇന്നോവ കാറിൽ 700 കിലോ പുകയില ഉൽപ്പന്നങ്ങൾ

SHARE



നെയ്യാറ്റിൻകര: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വൻ ലഹരി വേട്ട. ഇന്നോവ കാറിൽ കടത്തിക്കൊണ്ട് വന്ന 700 കിലോഗ്രാമോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് പിടിച്ചെടുത്തു. കാരയ്ക്കമണ്ഡപം സ്വദേശി റഫീഖ് (38) എന്നയാളാണ് പുകയില ഉൽപ്പന്നങ്ങൾ കടത്തിക്കൊണ്ട് വന്നത്. ഇയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ഐബി ടീമിന്റെയും കെഇഎംയു ടീമിന്റെയും സഹായത്തോടെയാണ് എക്സൈസ് സംഘം റഫീഖിനെ പിടികൂടിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. പരിശോധനക്കിടെ എത്തിയ ഇന്നോവ കാറിന് ഉദ്യോഗസ്ഥർ കൈ കാണിച്ചു. എന്നാൽ എക്സൈസ് ഉദ്യോഗസ്ഥരെ വാഹനം ഇടിച്ച് പരിക്കേൽപ്പിക്കുകയും തുടർന്ന് ഓടി പോകാൻ ശ്രമിക്കുകയും ചെയ്ത പ്രതിയെ സാഹസികമായി എക്സൈസ് സംഘം കീഴ്‌പ്പെടുത്തുകയായിരുന്നു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user