കോതമംഗലം: കാട്ടാനയെ കണ്ട് ഭയന്നോടിയയാൾ കുഴഞ്ഞുവീണ് മരിച്ചു. കുട്ടമ്പുഴ പിണവൂർകുടിയിലാണ് സംഭവം. ചക്കനാനിക്കൽ സി.എം. പ്രകാശാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒന്നോടെ വീടിന് സമീപം എത്തിയ കാട്ടാനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ആന പ്രകാശിനും സുഹൃത്തുക്കൾക്കും നേരെ തിരിഞ്ഞു. ഭയന്ന് ഓടിയതിനു പിന്നാലെ പ്രകാശ് കുഴഞ്ഞുവീഴുകയായിരുന്നു. പ്രകാശിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കോതമംഗലം ബസേലിയോസ് ആശുപത്രിയിലേക്ക് മാറ്റി.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക