തിരുവല്ല: സംസ്ഥാന പാതയായ തിരുവല്ല-കുന്പഴ റോഡിൽ ടോറസിനു തീ പിടിച്ചത് പ്രദേശത്ത് ആശങ്കയും ഭീതിയും പരത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് 3.15ഓടെ ടിപ്പർ ലോറിക്കു പിന്നിൽ ഇടിച്ച ടോറസിനു പെട്ടെന്നു തീ പിടിക്കുകയായിരുന്നു. കോഴഞ്ചേരി ഭാഗത്തുനിന്നു മെറ്റൽ കയറ്റിവന്ന ഉത്തർപ്രദേശ് രജിസ്ട്രേഷനിലുള്ള ടോറസ് ലോറിക്കാണ് തീ പിടിച്ചത്. രണ്ട് കാറുകൾക്ക് പിന്നിൽ ഇടിച്ച ശേഷം നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്കു പിന്നിൽ ടോറസ് ഇടിക്കുകയായിരുന്നു. തുടർന്ന് ടോറസിന്റെ കാബിനിൽനിന്നു തീ ഉയർന്നു. ഇതോടെ വാഹനം നിർത്തിയശേഷം ഡ്രൈവർ ഇറങ്ങി ഓടി. ലോറിയുടെ കാബിൻ പൂർണമായും കത്തി നശിച്ചു. ഏതാനും സമയത്തേക്ക് ടികെ റോഡിൽ അഗ്നിഗോളം കണക്കേ വാഹനം കത്തിനിന്നു. സമീപത്തു പെട്രോൾ പന്പ് കൂടി ഉള്ളതിനാൽ ആളുകൾ ഭീതിയിലായി. ടികെ റോഡിന്റെ ഇരുവശങ്ങളിലും വാഹനം തടഞ്ഞിട്ടു. തിരുവല്ലയിൽനിന്ന് അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് ടികെ റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ടോറസിനു പിന്നാലെയുണ്ടായിരുന്ന വാഹനങ്ങൾ റോഡിലിട്ടു തന്നെ തിരിച്ച് മാറ്റിയിടുകയായിരുന്നു. അപകട കാരണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് വാഹനം പരിശോധിക്കും.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക