സമ്പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ലോകരാജ്യങ്ങൾ
ശ്രീനഗർ : ജമ്മു കാശ്മീരിലെ പഹൽ ഗ്രാമിൽ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി യാത്ര റദ്ദാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിൽ തിരികെ എത്തി.
സൗദിയിൽ നിന്ന് മോദിയെത്തിയത് വ്യക്തമായ തീരുമാനങ്ങളോടെയാണ് എന്ന് പറയപ്പെടുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രിയെ സ്ഥിതിഗതികൾ ധരിപ്പിച്ചു.
ഭീകരാക്രമണ വാർത്തകൾ പുറത്തു വന്നതിന്റെ പിന്നാലെ പ്രധാനമന്ത്രി അടിയന്തര ഇടപെടലുകൾ നടത്തിയിരുന്നു. ആഭ്യന്തര മന്ത്രി അമിത്ഷാ ഉടൻതന്നെ ശ്രീനഗറിൽ എത്തി കാര്യങ്ങളെ ഗൗരവത്തോടെ നീക്കി തുടങ്ങിയിരുന്നു.
പാക്കിസ്ഥാനിൽ പരിശീലനം കിട്ടിയവരാണ് ആക്രമണം നടത്തിയത് എന്നാണ് വിലയിരുത്തൽ.
അതിനിടെ പാകിസ്ഥാനെ ലക്ഷ്യമിട്ട് അതിർത്തിയിൽ ഇന്ത്യ ശക്തമായ ഷെൽ ആക്രമണം തുടങ്ങി.
പുരുഷന്മാരെ തിരഞ്ഞുപിടിച്ചു കൊന്നു ; ഐഡന്റിറ്റി കാർഡ് അടക്കം പരിശോധിച്ച് കൊല്ലേണ്ടവരെ നിശ്ചയിച്ചു ; ഇത് ലക്ഷർ നടപ്പാക്കിവരുന്ന രീതിയാണ്.
ആക്രമണം നടത്തിയവരെ ഇന്ത്യ തിരിച്ചറിഞ്ഞിട്ടുണ്ട് ഒരു മലയാളി ഉൾപ്പെടെ 28 പേരുടെ ജീവനാണ് പഹൽഗാമിൽ ഇന്ത്യയ്ക്ക് നഷ്ടമായത്.
ഇന്ത്യയുടെ തിരിച്ചടിയുടെ വിശദാംശങ്ങൾ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ തീരുമാനിക്കും എന്ന് മീഡിയയെ അറിയിച്ചിട്ടുണ്ട്
കൊച്ചി ഇടപ്പള്ളി മങ്ങാട്ട് റോഡിൽ എൻ രാമചന്ദ്രൻ ആണ് (65) കൊല്ലപ്പെട്ട മലയാളി.
സൈനിക വേഷത്തിൽ എത്തിയ ഭീകരർ സഞ്ചാരികൾക്ക് നേരെ വെടി യു തിർക്കുകയായിരുന്നു ഭീകര സംഘടനയായ ലക്ഷറെ തയ്‌ബയുമായി ബന്ധമുള്ള ദ് റസിഡൻസ് ഫ്രണ്ട് (TRF) ഉത്തരവാദിത്തം ഏറ്റു. 2019ലെ പുൽവാമ ആക്രമണത്തിന് ശേഷമുള്ള കാശ്മീരിലെ ഏറ്റവും വലിയ ഭീകരാക്രമണമാണിത്.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിനോദസഞ്ചാരികളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റാനായി എയർ ഇന്ത്യയും ഇൻഡിഗോയും ശ്രീനഗറിൽ നിന്ന് മന സർവീസുകൾ നടത്തും. വിനോദസഞ്ചാരികൾക്കും ദുരന്തം അനുഭവിച്ചവർക്കുമായി പ്രത്യേക ഹെൽപ്പ് ഡെസ്ക്കുകൾ ആരംഭിച്ചിട്ടുണ്ട്.
ആനന്ത്നാഗ് : 01932222337,7780885759
ശ്രീനഗർ : 01942457543,01942483651
കർണാടക തമിഴ്നാട് മഹാരാഷ്ട്ര ഒഡീഷ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും UAE, നേപ്പാൾ സ്വദേശികളും കൊല്ലപ്പെട്ടു. ഇരുപതോളം പേർക്ക് പരിക്കേറ്റു. കൊച്ചിൻ നാവികസേന ഉദ്യോഗസ്ഥനായ ഹരിയാന സ്വദേശി വിനയ് നർവലും (26) തെലങ്കാന സ്വദേശിയായ ഇന്റലിജൻസ് ബ്യൂറോ ഓഫീസർ മനീഷ് രഞ്ജനും കൊല്ല.പെട്ടവരുടെ കൂട്ടത്തിലുണ്ട്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക