Friday, 2 May 2025

മലപ്പുറത്ത് ഒമ്പതുകാരിയെ പീഡിപ്പിച്ച ബന്ധുവിന് 110 വര്‍ഷം തടവും 8 ലക്ഷം രൂപപിഴയും

SHARE



മലപ്പുറത്ത് ഒമ്പതുകാരിയെ ലൈഗിക പീഡനത്തിനിരയാക്കിയ 36 കാരനായ ബന്ധുവിന് 110 വര്‍ഷം തടവും 8.21 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി. പീഡനത്തിനിരയായ കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവിന്‍റെ സഹോദരനെയാണ് ജഡ്ജ് എ.എം അഷ്‌റഫ് ശിക്ഷിച്ചത്. വിവധ വകപ്പുകളിലാണ് ശിക്ഷ വിധിച്ചത്. 2022 സെപ്റ്റംബര്‍ 20നായിരുന്നു കേസിനാസ്പദമായ സംഭവം. അന്നേ ദിവസം വൈകിട്ട് 6ന് പ്രതിയുടെ വീട്ടിലെത്തിയ കുട്ടിയെ ഫാൻസി ലൈറ്റ് കാണിച്ചു തരാമെന്ന് പറഞ്ഞ് മുറിക്കുള്ളിൽ കയറ്റി പീഡനത്തിനിരയാക്കിയെന്നാണ് കേസ്. തുടർന്ന് മറ്റൊരു ദിവസവും പ്രതി സമാന രീതിയിൽ കുട്ടിയെ പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. പിന്നീട് കുട്ടി ബന്ധുവായ പ്രതിയുടെ വീട്ടിലേക്ക് പോകാൻ മടി കാണിച്ചതിനെത്തുടർന്ന് അമ്മ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. ഇതിനെത്തുടർന്ന് അമ്മ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും അരീക്കോട് പൊലീസെത്തി കുട്ടിയുടെ മൊഴിയെടുക്കുകയുമായിരുന്നു.
 
അരീക്കോട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആല്‍ബി തോമസ് വര്‍ക്കിയാണൻ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിക്കുന്നത്. ഇന്‍സ്‌പെക്ടര്‍ എ ആദംഖാന്‍ തുടരന്വേഷണം നടത്തി പ്രതിക്കെതിരേ കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചു. 20 സാക്ഷികളെ വിസ്തരിച്ചു. 30 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ ഹാജരായി.പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ എന്‍ സല്‍മ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user