Saturday, 10 May 2025

അനധികൃത നിലം നികത്തൽ; മണ്ണ് കയറ്റി വന്ന ലോറികളും ജെസിബികളും പൊലീസ് പിടിച്ചെടുത്തു

SHARE



മാന്നാർ: ചെന്നിത്തല, മാന്നാർ പ്രദേശങ്ങളിൽ അനധികൃത നിലം നികത്തൽ വ്യാപകമാകുന്നു. തരിശ് കിടക്കുന്ന കൃഷി ഭൂമികൾ ചിറ പിടിച്ചും തെങ്ങിൻ തൈ കൂനകൾ ആക്കിയും പിന്നീട് പൂർണ്ണമായും നികത്തുന്ന ശൈലിയിലാണ് പ്രവർത്തനങ്ങൾ. ആർക്കും വേണ്ടാതെ കിടക്കുന്ന കൃഷി ഭൂമികൾ തുഛമായ വില പറഞ്ഞ് ഉറപ്പിച്ച് തുണ്ടുകളായി പലരുടെ പേരുകളിലാക്കിയുളള ബിനാമിക്കച്ചവടമാണ് നടത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പിന്നീട് ഇവ അനധികൃതമായി നികത്തുകയാണ് ചെയ്യുന്നത്. 

മാന്നാർ പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിൽപെട്ട 1, 2, 3 വാർഡുകളും ചെന്നിത്തല പഞ്ചായത്തിന്റെ 1,2, 4, 15 വാർഡുകളിലും നിലം നികത്തലിന്റെ ഭീഷണിയിലാണ്. മാന്നാർ 1,3  വാർഡുകളിൽ നിലം നികത്തൽ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കർഷകത്തൊഴിലാളി യൂണിയൻ മാന്നാർ ഏരിയ കമ്മിറ്റി ഇടപെടുകയും പൊലീസിലും വില്ലേജ് ഓഫീസിലും പരാതി നൽകുകയും ചെയ്തതിനെ തുടർന്ന് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും പിന്നീടും നികത്തൽ തകൃതിയായി നടന്നു. ചെന്നിത്തല പതിനഞ്ചാം വാർഡിൽ പണിക്കരേടത്ത് ജംഗ്ഷന് സമീപം രണ്ടേക്കറോളം വരുന്ന തരിശ് നിലം ഭാഗികമായി നികത്തുന്നതറിഞ്ഞ് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയപ്പോൾ നിർത്തിവെച്ച നിലം നികത്തൽ ഏതാനും ദിവസങ്ങൾക്കകം പുനരാരംഭിക്കുകയായിരുന്നു. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user