Monday, 5 May 2025

പാലായിലെ കെ എസ്ഇബി ഓഫീസിലേക്ക് വ്യാപാരികളുടെ പ്രതിേഷധ ധർണ

SHARE


പാലാ: പാലാ ടൗണിലെ  തുടർച്ചയായ വൈദ്യുതി തടസ്സങ്ങളിൽ പ്രതീഷേധിച്ചുകൊണ്ട് കെ വി വി ഇഎസ് (KVVES) പാലാ യൂത്ത് വിംഗിന്റെനേതൃത്വത്തിൽ 2025 മേയ് 5-ന് വൈദ്യുതി ഭവനിന്റെ മുന്നിൽ പ്രതിേഷധ ധർണ്ണ നടത്തി. പാലായിലെ  വൈദ്യുതി മുടക്കത്തിന്  ശാശ്വത പരിഹാരമായി കൊണ്ടുവന്ന കേബിൾ സിസ്റ്റം പൂർണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്. കോടികൾ മുടക്കി സ്ഥാപിച്ച ഈ സംവിധാനം ഇപ്പോൾ പാലാ പട്ടണത്തിൽ പൊട്ടിത്തെറിക്കുന്നത് തിവ്സംഭവമായി 
മാറിയിരിക്കുന്നു. ഇതിനാൽ, പാലായിൽവൈദ്യുതിയുള്ള സമയം വളെര വിരളമായിരിക്കുന്നു.


സ്ഥിരമായവൈദ്യുതി തടസ്സങ്ങൾക്ക്പരിഹാരം കാണാൻകെ എസ്ഇ ബി ഉദ്യോഗസ്ഥർക്ക്   സാധിക്കുന്നില്ല. ഇവരുെട കഴിവില്ലായ്മ മൂലം ദുരിതത്തിലാകുന്നത് പാലായിലെ  വ്യാപാരികളും സാധാരണ ജനങ്ങളുമാണ്. ഹോട്ടലുകൾ,ബേക്കറികൾ തുടങ്ങിയ സ്ഥാപനങ്ങളിെല ഭക്ഷ്യവസ്തുക്കൾകേടായി പോകുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. കൂടാെത, ജനേററ്ററുകൾ പ്രവർത്തിപ്പിക്കാനായി വ്യാപാരികൾ ദിവേസന ലക്ഷക്കണക്കിന്  രൂപയുെട ഡീസലും   പെട്രോളുമാണ്ചെലവഴിക്കുന്നത്. 

അമിതമായ വൈദ്യുതി ചാർജ്ഈടാക്കിയിട്ടും, തടസ്സമില്ലാെത വൈദ്യുതി നൽകാൻ സാധിക്കാത്ത കെ എസ്ഇബിെയ പിരിച്ചുവിടണെമന്ന്  വ്യാപാരികൾ ആവശ്യപ്പെട്ടു. ഇത്രയും ഗുരുതരമായവൈദ്യുതി പ്രതിസന്ധിക്ക്പരിഹാരം കാണാൻ സാധിക്കാത്ത ഉദ്യോഗസ്ഥെര മാറ്റി, കഴിവുള്ളവെര നിയമിക്കണെമന്നും അവർ ആവശ്യപ്പെട്ടു. സമരപരിപാടികളുെട ആദ്യ ഘട്ടമായാണ്  ഇന്ന്  വൈദ്യുതി ഭവനിന്റെ മുൻപിൽ KVVES യൂത്ത്  വിംഗിന്റെനേതൃത്വത്തിൽ വ്യാപാരികൾ ധർണ്ണ നടത്തിയത്. പ്രശ്നങ്ങൾക്ക്അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കിൽ അടുത്ത ഘട്ട സമരപരിപാടികൾ ഉടൻ ആരംഭിക്കുെമന്ന് കെ വി വി ഇഎസ്   യൂണിറ്റ്   സെക്രട്ടറി വി.സി. ജോസഫ്അറിയിച്ചു.

പ്രശ്നപരിഹാരത്തിന് ത്വരിത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ എസ് ഇ ബി എക്സിക്യൂട്ടിവ്  എൻജിനീയർക്ക് നിവേദനവും നൽകി 


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user