കറണ്ട് ബില്ല് പകുതിയോളം കുറയും; വൈകുന്നേരങ്ങളിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയെന്ന് കെ.എസ്.ഇ.ബി.
തിരുവനന്തപുരം: എങ്ങനെ വൈദ്യുതി ബിൽ കുറയ്‌ക്കാമെന്ന അറിയിപ്പുമായി കെഎസ്‌ഇബി. വൈകിട്ട് ആറ് മണിക്ക് ശേഷം ചില വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരുന്നാൽ വൻ തുക ലാഭം നേടാമെന്നും കെഎസ്‌ഇബിയുടെ മുന്നറിയിപ്പിൽ പറയുന്നു.
പമ്പ് സെറ്റ്, വാട്ടർ ഹീറ്റർ, മിക്‌സി, ഗ്രൈൻഡർ, വാഷിംഗ് മെഷീൻ, ഇസ്തിരിപ്പെട്ടി തുടങ്ങിയവ ഉയർന്ന തോതിൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്. ഇവ ഉപയോഗിക്കുന്നതും വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതും വൈകുന്നേരം ആറ് മണിക്ക് ശേഷം പാടില്ല.
ഇക്കാര്യങ്ങൾ പകൽ സമയത്ത് ചെയ്‌താൽ വൈദ്യുതി ബില്ലിൽ 35 ശതമാനം വരെ ലാഭം നേടാനാകും. പ്രതിമാസം 250 യൂണിറ്റിലധികം ഉപയോഗമുള്ളവർക്ക് വൈകിട്ട് ആറ് മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറിൽ 25 ശതമാനം അധിക നിരക്ക് ബാധകമാണ്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക