Sunday, 4 May 2025

വൈദ്യുതി പ്രതിസന്ധി സ്ഥിരമായ പാലാ നഗരത്തിൽ വ്യാപാരികളും വിവിധ സംഘടനകളും പ്രതിഷേധ ധർണ്ണയ്ക്ക്

SHARE



 പാലാ നഗരത്തിലെ വൈദ്യുതി വിതരണ പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ ഇന്ന്‌ 05/05/2025 തിങ്കളാഴ്ച പ്രതിഷേധ ധർണ്ണയ്ക്ക്.

 പാലാ നഗരത്തിൽ കഴിഞ്ഞ കുറേ മാസങ്ങളായി  വൈദ്യുതി വിതരണം നിരന്തരമായി തടസ്സപ്പെടുകയായിരുന്നു. വിതരണ തടസം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയും യൂത്ത് വിങ്ങ് പാലാ യൂണിറ്റ് തിങ്കളാഴ്ച 5/5/2025  രാവിലെ 11 മണിക്ക് കെഎസ്ഇബി പാലാ ഓഫീസിലേക്ക് മാർച്ചും പ്രതിഷേധ ധർണ്ണയും നടത്തുന്നു.

 പാലാ കെ. എസ്. ഇ. ബി.  സബ് ഡിവിഷന്റെ കീഴിൽ  കഴിഞ്ഞ കുറേ നാളുകളായി വൈദ്യുതി വിതരണം പാലാ നഗരത്തിൽ പ്രതിസന്ധി തുടരുന്നത് മൂലം വിവിധ മേഖലകളിൽ തന്നെ നഷ്ടം  നേരിടേണ്ടി വരുന്നു, ഹോട്ടൽ വ്യാപാരികൾ, ബേക്കറി, കൂൾബാർ, കൺഫെക്ഷനറി, സൂപ്പർ മാർക്കറ്റുകൾ, ടെക്സ്റ്റൈൽ ഷോപ്പുകൾ, സ്വർണ്ണ വ്യാപാരികൾ  കൺസ്ട്രക്ഷൻ, മെഡിക്കൽ ഷോപ്പുകൾ, ഹോസ്പിറ്റലുകൾ, തുടങ്ങി എല്ലാ മേഖലയിലും ഉൾപ്പെട്ട വ്യാപാരികളും സർവീസ് സെക്ടറുകളും, പൊതുജനം, പൗരവകാശ പ്രവർത്തകർ, വിവിധ സംഘടനകൾ, ഒത്തുചേർന്ന് കൃത്യം 10 30 ന് കുരിശുപള്ളി കവലയിൽ നിന്നും പ്രകടനമാരംഭിക്കുമെന്ന് KVVES യൂണിറ്റ് പ്രസിഡന്റ് വക്കച്ചൻ മറ്റത്തിൽ EX. MP. ജനറൽ സെക്രട്ടറി വി.സി ജോസഫ്, യൂത്ത് വിംഗ്  പ്രസിഡന്റ് ജോൺ ദർശന, സെക്രട്ടറി എബിസൺ ജോസ് എന്നിവർ പറഞ്ഞു.



ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user