കൊച്ചി: തൃപ്പൂണിത്തുറയിൽ വീടിന് തീയിട്ട ശേഷം മധ്യവയസ്കനായ ഗൃഹനാഥൻ തൂങ്ങിമരിച്ചു. എരിക്കോട് പെരിക്കാട് സ്വദേശി പ്രകാശനാണ് വീടിന് തീയിട്ടത്. കിടപ്പുമുറിയിലായിരുന്നു പ്രകാശൻ പെട്രോൾ ഒഴിച്ച് തീയിട്ടത്. തീ പടരുന്നത് കണ്ട് മറ്റൊരു മുറിയിലുണ്ടായിരുന്ന മകൻ കരുൺ വാതിൽ തുറന്ന് രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ അഞ്ചു മണിയ്ക്കായിരുന്നു സംഭവം. തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രകാശനും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലായിരുന്നു സംഭവം.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക