കേരള തീരത്ത് പൂർണ ജാഗ്രത:
കടലിൽ വീണത് നൂറോളം കണ്ടെയ്നറുകൾ;എണ്ണപ്പാട എവിടെ വേണമെങ്കിലും എത്താം,
തിരുവനന്തപുരം : അപകടത്തിൽപ്പെട്ട് മുങ്ങിയ ചരക്കു കപ്പൽ എംഎസ് സി എൽസ 3ൽ നിന്നു നൂറോളം കണ്ടെനറുകൾ കടലിൽ വീണിട്ടുണ്ടാകുമെന്ന് സംസ്ഥാന സർക്കാരിന്റെ ഉന്നതല യോഗത്തിൽ വിലയിരുത്തൽ.
കപ്പൽ മുങ്ങിയ സാഹചര്യത്തിലാണ് ചീഫ് സെക്രറിയുടെ അധ്യതയിൽ യോഗം ചേ ർന്നത്.
കപ്പലിലെ ഇന്ധനമായ എണ്ണ ചോർന്നിട്ടുണ്ടെന്നും സർക്കാർ വാർത്തക്കുറിപ്പിൽ പറഞ്ഞു.
കണ്ടെനറുകൾ ഏകദേശം മണി ക്കൂറിൽ 3 കിലോമീർ വേഗത്തിൽ ആണ് കടലി ൽ ഒഴുകി നടക്കുന്നത് . നിലവിൽ കോസ്റ്റ്ഗാർഡ് രണ്ട് കപ്പലുകൾ ഉപയോഗിച്ച് എണ്ണ തടയാ ൻ നടപടിയെടുത്തിട്ടുണ്ട്. ഒരു ഡോണിയർ വിമാനം ഉപയോഗിച്ച് എണ്ണ നശി പ്പിക്കാനുള്ള പൊടി എണ്ണ പാടക്ക് മേൽ തളിക്കുന്നുണ്ട്.
ദേശീ യ എണ്ണപ്പാട പ്രതിരോധ പദ്ധതിയുടെ അധ്യക്ഷനായ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ നേരിട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്.
എണ്ണപ്പാട എവിടെ വേണമെങ്കിലും എത്താം എന്നതിനാൽ കേരള തീരത്ത് പൂ ർണമാ യും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. കപ്പൽ മുങ്ങിയ ഭാഗത്തു നിന്ന് 20 നോട്ടിക്കൽ മൈൽ പ്രദേശത്ത് ആരും മത്സ്യബനത്തിന് പോകരുത് . കണ്ടെനറുകൾ കരയിൽ സുരക്ഷിതമായി മാറ്റാൻ രണ്ടു ടീമുകളെ തയാറാക്കിയിട്ടുണ്ട് . എണ്ണപ്പാട തീരത്ത് എത്തിയാൽ കൈകാര്യം ചെയ്യാൻ മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ രണ്ട് വീതം റാപ്പിഡ് റെസ്പോൺസ് ടീമുകളെയും തയാറാകി.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക