Tuesday, 6 May 2025

ഒന്നേകാൽ കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

SHARE



പത്തനംതിട്ട: 1.2 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. കോഴഞ്ചേരിയിലാണ് സംഭവം. ബീഹാർ സ്വദേശിയായ രാജേഷ് കുമാർ സാഹ (26) എന്നയാളാണ് എക്സൈസിന്റെ പിടിയിലായത്.  കോഴഞ്ചേരിയിൽ വാടക വീട്ടിൽ താമസിക്കുകയായിരുന്നു ഇയാൾ. 

പത്തനംതിട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ് ശ്യാംകുമാറും സംഘവും ചേർന്നാണ് കേസ് കണ്ടെടുത്തത്.  അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പ്രസാദ്, ഗോപകുമാർ, ടി.പി തോമസ്, സിവിൽ എക്സൈസ് ഓഫീസർ മനോജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിന്നുജാദേവ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഫ്രിജീഷ് എന്നിവരും പരിശോധന നടത്തിയ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




SHARE

Author: verified_user