ദില്ലി : ഉത്തർപ്രദേശിലെ ഇറ്റാവയിൽ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം ബലാത്സംഗം ചെയ്തതായി പരാതി. പച്ചക്കറി വാങ്ങാൻ പോയ പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ്, സംഭവത്തിൽ ഇതുവരെ ഒരാളെ അറസ്റ്റ് ചെയ്തതായും അറിയിച്ചു. ഏപ്രിൽ 26 ന് വൈകിട്ടാണ് 13 കാരി പച്ചക്കറി വാങ്ങാൻ പുറത്തേക്കിറങ്ങിയത്. വഴിയിൽ വെച്ച് ഒരു കാർ വന്നു നിന്നു. വിലാസം അന്വേഷിക്കുന്ന വ്യാജേനെ കാറിന്റെ ഡോർ തുറന്ന് പുറത്തിറങ്ങിയ കാർ യാത്രക്കാരൻ, വഴി പറഞ്ഞ് കൊടുക്കുന്നതിനിടെ പെൺകുട്ടിയെ കാറിലേക്ക് വലിച്ചിഴക്കുകയായിരുന്നു. നാല് ദിവസങ്ങൾക്ക് ശേഷം മെയ് 1 നാണ് പെൺകുട്ടിയെ മോചിപ്പിച്ചത്. പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്തു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക