ശ്രീനഗർ: ജമ്മുകാഷ്മീരിൽ നിന്നും പ്രത്യേക ട്രെയിൻ സർവീസുകൾ ആരംഭിച്ചു. ജമ്മുവിൽ നിന്നും പ്രത്യേക ട്രെയിൻ 10.45ന് പുറപ്പെടും. ഉദംപൂരിൽ നിന്നും വന്ദേഭാരത് ട്രെയിൻ 12.45ന് പുറപ്പെടും. ഉദംപൂരിൽ നിന്നും ഏഴിന് പ്രത്യേക ട്രെയിൻ സർവീസുണ്ട്. അതേസമയം, സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. ഡൽഹിയിൽ ചേർന്ന യോഗത്തിൽ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാനും മൂന്ന് സൈനിക മേധാവിമാരും പങ്കെടുത്തു. പ്രതിരോധ മന്ത്രി ഉടൻതന്നെ പ്രധാനമന്ത്രിയെ വസതിയിൽ ചെന്നുകാണുമെന്നാണ് റിപ്പോർട്ട്. അദ്ദേഹം സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ ധരിപ്പിക്കും.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക