പോത്തൻകോട്: കള്ളനോട്ടുമായി കെട്ടിടനിർമാണ തൊഴിലാളി അറസ്റ്റിലായി. ആസാം സ്വദേശി പ്രേംകുമാർ ബിസ്വാസ് (26) ആണ് കഴക്കൂട്ടം പോലീസിന്റെ പിടിയിലായത്. 500 രൂപയുടെ 58 നോട്ടുകളാണ് ഇയാളിൽനിന്നു പിടികൂടിയത്. നാട്ടുകാർ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് കരിയിലെ വാടക വീട്ടിൽനിന്നും പേഴ്സിൽ നിന്നും ആറു നോട്ടുകൾ കണ്ടെത്തിയത്. തുടർന്ന് ഇയാളെ പിടികൂടി നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണു വീട്ടിൽ സൂക്ഷിച്ചിരുന്ന ബാഗിൽ ഒളിപ്പിച്ചിരുന്ന നിലയിൽ ബാക്കിയുള്ള നോട്ടുകൾകൂടി കണ്ടെത്തിയത്. കഴക്കൂട്ടം എസ്എച്ച്ഒ ജെ.എസ്. പ്രവീണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക