ന്യൂഡൽഹി: ജമ്മു കാഷ്മീരിലെ കിഷ്ത്വാറിൽ സുരക്ഷാ സൈന്യത്തിന്റെ "ഓപ്പറേഷൻ ത്രാഷി'യിൽ രണ്ടു ഭീകരരെ വധിച്ചു. കിഷ്ത്വാറിലെ ചാത്രൂ മേഖലയിലെ സിംഗ്പോറ വനമേഖലയിൽ നാല് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിനു പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശം സുരക്ഷാസേന വളഞ്ഞതോടെ നാല് ഭീകരർ സേനയ്ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. നാല് ഭീകരരും ജെയ്ഷെ മുഹമ്മദ് അംഗങ്ങളാണെന്നാണ് വിവരം. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചിറിഞ്ഞിട്ടില്ല. സ്ഥലത്തേക്ക് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക