കൊല്ലം: ചിതറയില്‍ മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് യുവാവിനെ അഞ്ചംഗ സംഘം കുത്തിക്കൊലപ്പെടുത്തി. ചിതറ കാര്യറ കളിയിലില്‍ വീട്ടില്‍ ദിലീപ് കുമാര്‍ - ബേബി ദമ്പതികളുടെ മകന് സുജിന്‍ (29) ആണ് കൊല്ലപ്പെട്ടത്. സുജിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് അനന്തുവിനും പരിക്കേറ്റു. സംഭവത്തില്‍ അഞ്ച് പേരെ ചിതറ പോലീസ് അറസ്റ്റ് ചെയ്തു. കാര്യറ സ്വദേശികളായ ബിജു(ലാലു), വിജയ്, തുമ്പമണ്‍തൊടി സ്വദേശി വിവേക്, മടത്തറ മേച്ചേരി സ്വദേശി സത്യജിത്, 17കാരന് എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം. സുജിനും അനന്തുവും വീട്ടിലേക്കു വരുമ്പോൾ കാര്യറ ചരിപ്പുറത്ത് ഭാഗത്തെ ആളൊഴിഞ്ഞ സ്ഥലത്താ ണ് ആക്രമണം നടന്നത്. സുജിനേയും അനന്തുവിനെയും സത്യജിത്തും വിവേകും ചേര്‍ന്ന് അസഭ്യം വിളിച്ചു. തുടർന്ന് വാക്കുതര്‍ക്കമുണ്ടായി. തിരികെ പോയ സത്യജിത്തും വിവേകും മറ്റു പ്രതികളെ കൂട്ടിക്കൊണ്ട് വന്ന് സുജിനെയും അനന്തുവിനെയും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. കത്തിക്കുത്തില്‍ ഗുരുതരമായി പരിക്കേറ്റ സുജിനെ നാട്ടുകാര്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. സുജിന്‍ ഭാരവാഹിയായ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ഒരു സംഘം മദ്യപിച്ചു ബഹളം വച്ചിരുന്നു. ഇത് സുജിന്‍ ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കൊലപാതകം നടന്ന സ്ഥലത്ത് നിന്നും ചെറിയ കവറിലാക്കിയ കഞ്ചാവും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സുജിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി വീട്ടുവളപ്പില്‍ സംസ്കരിച്ചു. കുത്തേറ്റ അനന്തു ചികിത്സയിലാണ്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക