Thursday, 26 June 2025

മെക്സിക്കോയിൽ മതപരമായ ആഘോഷത്തിനിടെ വെടിവെയ്പ്പ്; 12 മരണമെന്ന് റിപ്പോർട്ട്..

SHARE




മെക്സിക്കോയിൽ മതപരമായ ആഘോഷത്തിനിടെ ഉണ്ടായ വെടിവെപ്പിൽ 12 മരണം. മെക്സിക്കൻ സംസ്ഥാനമായ ഗ്വാനജൂവട്ടോയിലെ ഇരാപ്വാട്ടോ നഗരത്തിലാണ് വെടിവെപ്പ് ഉണ്ടായത്. ഇരുപത് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നുവെന്നാണ് വിവരം.

ക്രൈസ്തവ മതവിശ്വാസികളുടെ ഒരു ആഘോഷ ചടങ്ങിന് നേർക്കാണ് വെടിവെപ്പുണ്ടായത്. രാത്രി വൈകിയും ആടിയും പാടിയും ആഘോഷത്തിലായിരുന്നു വിശ്വാസികൾ. ഇതിനിടയിലാണ് അക്രമി വെടിയുതിർത്തത്. സംഭവത്തെ മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെൻബോം അപലപിച്ചു. എന്താണ് വെടിവെപ്പിന് കാരണമെന്നും ആരാണ് പിന്നിലെന്നും അന്വേഷിക്കുകയാണെന്നും പ്രസിഡന്റ് പറഞ്ഞു.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

   ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user