മുംബൈ: തായ്ലന്‍ഡില്‍ നിന്ന് 16 ജീവനുള്ള പാമ്പുകളുമായി മുംബൈ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ പിടികൂടി കസ്റ്റംസ്. ജൂണ്‍ 27ന് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം.
6E1052 എന്ന വിമാനത്തില്‍ തായ്ലന്‍ഡില്‍ നിന്ന് മുംബൈയിലെത്തിയ ഇന്ത്യന്‍ പൗരനെ കസ്റ്റംസ് പരിശോധിക്കുകയായിരുന്നു. യാത്രക്കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഇയാളുടെ ലഗേജ് പരിശോധിച്ചപ്പോഴാണ് ജീവനുള്ള പാമ്പുകളെ കണ്ടെത്തിയത്.
പിടികൂടിയവയില്‍ ഗാര്‍ട്ടര്‍ പാമ്പുകള്‍, റൈനോ റാറ്റ് പാമ്പ്, കെനിയന്‍ സാന്‍ഡ് ബോവ എന്നിവ ഉള്‍പ്പെടുന്നു. 1962ലെ കസ്റ്റംസ് ആക്ട് പ്രകാരം യാത്രക്കാരനെ അറസ്റ്റ് ചെയ്തു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക