കുവൈത്ത് സിറ്റി: നൂതന 5G സാങ്കേതികവിദ്യ ആരംഭിച്ച് കുവൈത്ത്. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (CITRA)യാണ് ഇക്കാര്യം അറിയിച്ചു. രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തന മേഖലയിലെ സുപ്രധാന നാഴികക്കല്ലാണിത്. ഭാവിയിൽ 6G യുടെ മുന്നേറ്റങ്ങൾക്കും ഇത് അടിത്തറ പാകും. ഈ നീക്കം ആഗോള ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ കുവൈത്തിന്റെ മത്സരശേഷി ഉയർത്തും. കൂടാതെ, ആഗോള തലത്തിൽ നൂതന 5G സാങ്കേതികവിദ്യ സ്വീകരിക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നായി കുവൈത്ത് മാറിയിട്ടുണ്ട്.
ആശയവിനിമയ മേഖലയിലെ "ഗുണപരമായ കുതിച്ചുചാട്ടം" എന്നാണ് സിട്രയുടെ ആക്ടിംഗ് ചെയർമാൻ ഷെയ്ഖ് അത്ബി ജാബർ അൽ-സബാഹ് നീക്കത്തെ വിശേഷിപ്പിച്ചത്. നൂതനമായ 5G നെറ്റ്‌വർക്ക് സെക്കൻഡിൽ 3 ജിഗാബൈറ്റ് വരെ അതിവേഗ കണക്ഷൻ വേഗത നൽകുമെന്നും ലേറ്റൻസി ഗണ്യമായി കുറയ്ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നൂതന 5G സാങ്കേതികവിദ്യയുടെ പ്രയോജനം നേടാൻ കുവൈത്ത് പൂർണമായും സജ്ജമാണെന്നും ഇതിനായി ടെലികമ്മ്യൂണിക്കേഷൻ മേഖലയുമായി സഹകരിക്കുമെന്നും സിട്ര അറിയിച്ചു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക