Wednesday, 25 June 2025

നടുക്കടലിൽ തീപിടിച്ച 'മോണിങ് മിഡാസ്' മുങ്ങി; കൂറ്റൻ കപ്പലിൽ ഉണ്ടായിരുന്നത് 800 ഇവികൾ ഉൾപ്പെടെ 3000 വാഹനങ്ങൾ

SHARE

 

3000 വാഹനങ്ങളുമായി പോകവേ നടുക്കടലിൽ തീപിടിച്ച മോണിങ് മിഡാസ് എന്ന ചരക്കുകപ്പൽ പൂർണമായും മുങ്ങി. നോർത്ത് പസഫിക് സമുദ്രത്തിലാണ് കാർഗോ മുങ്ങിയത്. 800 ഇലക്ട്രിക് കാറുകൾ ഉൾപ്പെടെ 3000 വാഹനങ്ങളുമായി മെക്സിക്കോയിലേക്ക് പോവുകയായിരുന്നു കാർഗോ. കപ്പലിൽ പടർന്ന തീ നിയന്ത്രണ വിധേയമാക്കാൻ സാധിക്കാതിരുന്നതോടെ നേരത്തെ ജീവനക്കാർ കപ്പൽ ഉപേക്ഷിച്ചിരുന്നു. ആഴ്ചകൾക്കിപ്പുറം കപ്പൽ പൂർണമായും മുങ്ങി. അപകടത്തിൽ നിന്ന് 22 ജീവനക്കാർക്ക് അത്ഭുതകരമായി രക്ഷപ്പെട്ടു.


മെയ് 26 ന് ചൈനയിലെ യാന്റായി തുറമുഖത്ത് നിന്നാണ് ലൈബീരിയൻ പതാകയേന്തിയ കപ്പല്‍ പുറപ്പെട്ടത്. മെക്സിക്കോയിലെ പ്രമുഖ തുറമുഖമായ ലാസാരോ കാർദിനാസിലേക്കായിരുന്നു യാത്ര. അലാസ്കയിൽ എത്തിയപ്പോൾ‌ ഇലക്ട്രിക് വാഹനങ്ങള്‍ നിറച്ച ഡെക്കില്‍ നിന്നും പുക ഉയർന്നു. ഉടൻ തന്നെ തീകെടുത്താന്‍ നടപടികൾ ആരംഭിച്ചെങ്കിലും തീ ആളിപ്പടർന്നു. സ്ഥിതി​ഗതികൾ കൈവിട്ടതോടെ 22 ജീവനക്കാരെ സുരക്ഷിതമായി പുറത്തിറക്കി. യുഎസ് കോസ്റ്റ്ഗാര്‍ഡിന്റെ സഹായത്തോടെ അടുത്തുള്ള കപ്പലിലേക്ക് ജീവനക്കാരെ മാറ്റി. പസഫിക് സമുദ്രത്തിന്റെ വടക്കൻ മേഖലയിലുണ്ടായിരുന്ന കോസ്കോ ഹെല്ലാസ് എന്ന ചരക്ക് കപ്പലാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്.

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

   ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user