Friday, 13 June 2025

82കാരനിൽ നിന്ന് 6 കോടിയുടെ സ്വത്തുക്കൾ തട്ടിയെടുത്ത് യുവതി

SHARE




മുംബൈ: ബോംബെ ഐഐടിയിലെ റിട്ടയേർഡ് പ്രൊഫസറായ 82 വയസ്സുകാരനിൽ നിന്ന് 6 കോടി രൂപയുടെ സ്വത്ത് തട്ടിയെടുത്ത കേസിൽ യുവതിക്കെതിരെ കേസ്. പ്രൊഫസറായ മൻമോഹൻ അഗർവാളിൻ്റെ സഹായിയായിരുന്ന നികിത നായിക് അദ്ദേഹത്തെ വൃദ്ധസദനത്തിലാക്കിയ ശേഷം സ്വത്തുക്കളുമായി കടന്നുകളയുകയായിരുന്നു. മൻമോഹൻ്റെ മകന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പവായ് പൊലീസ് നികിതക്കെതിരെ കേസെടുത്തിട്ടുണ്ട്.

പവായയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മൻമോഹൻ അഗർവാളിൻ്റെ കാഴ്ചശക്തി കുറഞ്ഞതോടെ തൻ്റെ എടിഎം കാർഡും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നികിതയെ ഏൽപ്പിച്ചിരുന്നു. വീടിൻ്റെ മെയിൻറനൻസ് തുക അടയ്ക്കാനും, വാടകയ്ക്ക് നൽകിയിരുന്ന മൂന്ന് വീടുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യാനുമുള്ള ചുമതലയും നികിതയ്ക്കായിരുന്നു. ഈ അവസരം മുതലെടുത്ത്, ഇഷ്ടദാന രേഖകളിൽ ഒപ്പുവെച്ച് നികിത നാല് ഫ്ലാറ്റുകളുടെ മൂന്നിലൊന്ന് ഓഹരിയും (4.89 കോടി രൂപ), 1.04 കോടി രൂപയും, 8 ലക്ഷം രൂപയുടെ സ്വർണവും തട്ടിയെടുത്തു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user