Thursday, 5 June 2025

ഒറ്റ വീസയിൽ ആറ് രാജ്യങ്ങൾ സന്ദർശിക്കാം; ഏകീകൃത ഗൾഫ് വീസ ഈ വർഷം തന്നെ

SHARE

ജിസിസി രാജ്യങ്ങളിലെ ഏകീകൃത ടൂറിസ്റ്റ് വിസ യാഥാർഥ്യമാകുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നീ ആറ് ഗൾഫ് രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രാലയങ്ങൾ തമ്മിൽ വിവരങ്ങൾ സംയുക്ത കമ്പ്യൂട്ടർ ശൃംഖലയിലേക്കു കൂട്ടിച്ചേർക്കാനുള്ള പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഒരൊറ്റ ടൂറിസ്റ്റ് വിസ ഉപയോഗിച്ച് ഈ എല്ലാ രാജ്യങ്ങളും സന്ദർശിക്കാനുള്ള സൗകര്യം ഈ വർഷാവസാനത്തോടെ നടപ്പാകുമെന്ന പ്രതീക്ഷ.

കുവൈത്തിൽ ചേർന്ന ജിസിസി വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് പദ്ധതി ഇനി നീണ്ടുപോകില്ലെന്നും ഷെൻഗൻ മാതൃകയിൽ പുതിയ ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ നടപ്പിലാകുമെന്നുമുള്ള ഉറപ്പുകൾ പുറത്തുവന്നത്. പുതിയ സംവിധാനത്തോടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഉത്സാഹമേറും എന്ന് tourism മേഖല പ്രതീക്ഷിക്കുന്നു.



ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user