പ്രവചനങ്ങൾ കൊണ്ട് ലോകപ്രശസ്തയായ മാംഗ കലാകാരിയാണ് റിയോ തറ്റ്സുകി. ബാബ വാംഗ എന്നറിയപ്പെടുന്ന ഇവരുടെ ‘ദി ഫ്യൂച്ചർ ഐ സോ’ എന്ന പുസ്തകം നിരവധി പ്രവചനങ്ങൾ ഉൾപ്പെടുന്നതാണ്. 1999ൽ പുസ്തകം പ്രസിദ്ധീകരിച്ചെങ്കിലും 2011ൽ ജപ്പാനിൽ തോഹേകു ഭൂകമ്പവും സൂനാമിയും ഉണ്ടായതോടെയാണ് പുസ്തകവും എഴുത്തുകാരിയും വൈറലായത്.
2025 ജൂലൈ 5ന് ജപ്പാൻ വലിയൊരു ദുരന്തത്തിനു സാക്ഷ്യം വഹിക്കുമെന്നാണ് തറ്റ്സുകി പറയുന്നത്. ശരിക്കും എന്താണ് സംഭവിക്കുകയെന്നത് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഒരു മുന്നറിയിപ്പായി ജനങ്ങൾ ഇത് ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ജപ്പാൻ ടൂറിസം മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ജൂലൈയിലെ ട്രാവൽ ബുക്കിങ്ങിൽ 80 ശതമാനം കുറവുണ്ടെന്ന് അധികൃതർ പറയുന്നു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക