Monday, 30 June 2025

പിസ്സയിലും പിന്നോട്ടല്ല; ലോകത്തെ ഏറ്റവും മികച്ച പിസ്സകളുടെ പട്ടികയിൽ ഇന്ത്യയിലെ പിസ്സേറിയകളും

SHARE




 
ഇന്ത്യക്കാരെ സംബന്ധിച്ച് പിസ ഒരു പാശ്ചാത്യ വിഭവമാണ്. എന്നാല്‍ ഇപ്പോള്‍ ഇവിടെ ഏറ്റവുമധികം ആളുകള്‍ ഇഷ്ടപ്പെടുകയും, കഴിക്കുകയും ചെയ്യുന്ന വിഭവം കൂടിയാണ് പിസ. 2025ലെ ലോകത്തിലെ ഏറ്റവും മികച്ച നൂറ് പിസ കടകളില്‍ രണ്ടെണ്ണം ഇന്ത്യയില്‍ നിന്ന്. ഇറ്റലിക്കാരനായ പിസ്സ ഇന്ത്യന്‍ മണ്ണില്‍ വേരുപിടിച്ചിട്ട് അധികകാലമായില്ലെങ്കിലും പെട്ടെന്ന് തന്നെ ആളുകളുടെ മനസില്‍ കയറിപ്പറ്റി. അതുകൊണ്ടായിരിക്കാം ലോകത്തിലെ 100 പിസേറിയകള്‍ തിരഞ്ഞെടുത്തതില്‍ രണ്ടെണ്ണം ഇന്ത്യയില്‍ നിന്നായത്.

യൂറോപ്പ് ആസ്ഥാനമായുള്ള ഒരു സംഘടനയാണ് ബെസ്റ്റ് പിസ്സ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. 2025 ജൂണ്‍ 25ന് മിലാനില്‍ വച്ചായിരുന്നു അവാര്‍ഡ് പ്രഖ്യാപന ചടങ്ങുകള്‍ നടന്നത്. ആഗോള വോട്ടിങ് പാനലില്‍ 60 രാജ്യങ്ങളില്‍ നിന്നായി 512 പാചക വിദഗ്ധരാണ് മികച്ച പിസേറിയകളെ കണ്ടെത്താന്‍ എത്തിയത്. ഇന്ത്യയിലെ ഗുര്‍ഗ്രാമില്‍ നിന്നുള്ള 'ഡാ സൂസി' എന്ന പിസ്സ സെന്ററും, ഡല്‍ഹിയിലെ 'ലിയോസ്' എന്ന പിസ്സ സെന്ററുമാണ് പട്ടികയില്‍ ഇടം നേടിയത്.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 




യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user