Sunday, 15 June 2025

ഇസ്രയേല്‍ ആക്രമണം; കുത്തനെ ഉയർന്ന് പെൻ്റഗണിലെ പിസ ഓർഡുകൾ

SHARE



വാഷിങ്ടൺ: വാഷിങ്ടണിലെ പിസ ഡെലിവറി ട്രാക്കറുകൾ ആക്രമണത്തിന് മണിക്കൂറുകൾ മുമ്പ് അസാധാരണമായി പിസ ഓർഡറുകൾ നടക്കുന്നതായി പങ്കുവെച്ച എക്സ് പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. പെന്റഗണിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ പ്രധാന സൈനിക- രാഷ്ട്രീയ സംഭവങ്ങൾക്ക് മുമ്പ് ഫാസ്റ്റ് ഫുഡ് ഓർഡറുകളിൽ അസാധാരണ വർദ്ധനവ് രേഖപ്പെടുത്താറുണ്ടെന്ന സിദ്ധാന്തവുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ നടക്കുന്നത്.

പ്രത്യേകിച്ച് പിസ ഓർഡറുകളിൽ ഈ സമയത്ത് വർദ്ധനവുണ്ടാകാറുണ്ടെന്നാണ് പറയപ്പെടുന്നത്. 2024-ലെ ഇസ്രയേൽ-ഇറാൻ സംഘർഷ സമയത്തും ഇത്തരമൊരു വർദ്ധനവ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘പിസ മീറ്റർ’ എന്ന ആശയം ചർച്ചയാകുന്നത് 1991-ലെ ഗൾഫ് യുദ്ധ സമയത്താണ്. പ്രധാന സൈനിക നീക്കങ്ങൾക്കോ പ്രതിസന്ധികൾക്കോ മുമ്പ് പെന്റഗൺ പ്രദേശത്ത് പിസ ഓർഡറുകൾ വർദ്ധിക്കുന്നത് ഒരു സൂചനയായി കണക്കാക്കപ്പെടുന്നു. 2003-ലെ ഇറാഖ് യുദ്ധം, 2011-ലെ ഒസാമ ബിന്‍ ലാദന്റെ വധം, 2020-ലെ ഖാസിം സുലൈമാനിയുടെ വധം തുടങ്ങിയ സംഭവങ്ങൾക്ക് മുമ്പും ഈ പ്രതിഭാസം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
 
അമേരിക്കൻ പ്രതിരോധ വിഭാഗത്തിന്റെ ആസ്ഥാനമായ പെന്റഗണിൽ പിസ ഡെലിവറികളിൽ പെട്ടെന്നുള്ള വർദ്ധനവ്, ദേശീയ സുരക്ഷാ പ്രതിസന്ധികളോ സൈനിക നീക്കങ്ങളോ ഉണ്ടാകുമെന്നതിന്റെ സൂചനയായാണ് ‘പെന്റഗൺ പിസ ഇൻഡെക്സ്’ കണക്കാക്കുന്നത്. ശീതയുദ്ധകാല സമയത്ത് സോവിയറ്റ് ഏജന്റുമാർ വാഷിങ്ടണിലെ പിസ ഡെലിവറികൾ നിരീക്ഷിച്ച് അമേരിക്കൻ രഹസ്യാന്വേഷണ വൃത്തങ്ങളിലെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചിരുന്നതായും പറയപ്പെടുന്നു. ഇസ്രയേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, പെന്റഗൺ പ്രദേശത്തെ പിസ ഡെലിവറികളിൽ വർദ്ധനവ് ശ്രദ്ധിക്കപ്പെട്ടതാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് കാരണം.
 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user